സ്കൂളുകളുടെ വികസനം: സൗദി പ്രതിനിധി സംഘം സന്ദർശനം നടത്തി


മനാമ: രാജ്യത്തെ സ്കൂളുകളുടെ വികസനവുമായി ബന്ധപ്പെട്ട് സൗദി ഡിവലപ്മെന്റ് ഫണ്ടിന്റെ പ്രതിനിധികൾ രാജ്യം സന്ദർശിച്ചു. വികസനപ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനാണ് പ്രതിനിധി സംഘം രാജ്യത്തെത്തിയത്. ഇവരെ പൊതുമരാമത്ത് വകുപ്പിന്റെ കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സ് ആൻഡ്‌ മെയിന്റനൻസ് വിഭാഗം അണ്ടർ സെക്രട്ടറി മോണ അൽ മൊതാവ സ്വീകരിച്ചു. 
 
വികസനപ്രവർത്തനങ്ങളെക്കുറിച്ച് വിലയിരുത്തുവാനായി അണ്ടർ സെക്രട്ടറി മോണ അൽ മൊതാവയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റ്സ് ഡയരക്ടർ എഞ്ചിനിയർ വഹീദ മർസൂഖ്, ധനകാര്യ മന്ത്രാലയത്തിന്റെ പ്രതിനിധികൾ, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനിയർമാർ തുടങ്ങിയവർ പങ്കെടുത്തു. ഇവർ തുടർന്ന് സ്കൂളുകളും സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി.
 
സ്വാഗത പ്രസംഗം നടത്തിയ അൽ മൊതാവ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെയും അടിസ്ഥാന സൗകര്യ വികസനപരിപാടികൾ നടപ്പിലാക്കാനുള്ള സഹകരണത്തെക്കുറിച്ചും സംസാരിച്ചു. രാജ്യത്തെ അഞ്ച് സ്കൂളുകൾ വികസിപ്പിക്കുന്നത് വഴി രാജ്യത്തെ എല്ലാ വിദ്യാർത്ഥികൾക്കും പഠനസൗകര്യമൊരുക്കുകയും ഒപ്പം വിദ്യാഭ്യാസ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാൻ രാജ്യത്തെ സഹായിക്കുമെന്നും അഭിപ്രായപ്പെട്ടു.                
 
രാജ്യത്തെ പൊതുമേഖലയിലെ സ്കൂളുകൾ വികസിപ്പിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പാണ് പദ്ധതി തയ്യാറാക്കിയത്. ഗൾഫ് ഡിവലപ്മെന്റ് പ്രോഗ്രാമിലുൾപ്പെടുത്തി സൗദി ഡിവലപ്മെന്റ് ഫണ്ട്‌ ഇതിനായി നിക്ഷേപിക്കാൻ ധാരണയാവുകയായിരുന്നു. പെൺകുട്ടികൾക്കായുള്ള ബുസൈത്തീൻ ഇന്റർമീഡിയറ്റ്, മൽക്കിയ ഇന്റർമീഡിയറ്റ് സ്കൂളുകളും, ആൺകുട്ടികൾക്കുള്ള ഇസാ ടൌൺ പ്രൈമറി- ഇന്റർമീഡിയറ്റ്, ഹുനൈനിയ സെക്കണ്ടറി സ്കൂളുകളുമാണ് ഇതിന്റെ ഭാഗമായി വികസിപ്പിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed