ആസ്ത്മ മാറാൻ മത്സ്യ പ്രസാദം

ഹൈദരാബാദ് : ആസ്ത്മ മാറുമെന്ന വിശ്വാസത്താല്‍ ഹൈദരാബാദിലെത്തി 'മത്സ്യ പ്രസാദം' വിഴുങ്ങിയത് ആയിരങ്ങള്‍. രാജ്യത്തിന്റെ വിവിധ ഭാഗത്തു നിന്നായി എത്തിയവരാണ് ഇവര്‍. ആസ്മയ്ക്കുള്ള മരുന്നായി ജീവനുള്ള മത്സ്യത്തെ വിഴുങ്ങലാണ് പ്രതിവിധി. 'മത്സ്യ പ്രസാദം' എന്നാണ് ഇതിനെ പറയുന്നത്. വര്‍ഷങ്ങളായി ഹൈദരാബാദിലെ ബഥിനി ഗൗണ്ട് കുടുംബമാണ് ആസ്മയ്ക്കുള്ള ചികിത്സ പാരമ്പര്യമായി നടത്തി വരുന്നത്. ജീവനുള്ള മത്സ്യത്തിനുള്ളില്‍ ആയുര്‍വേദ മരുന്ന് നിറച്ചാണ് വായിലേക്ക് പ്രസാദം ഇട്ടുക്കൊടുക്കുന്നത്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പ്രസാദം സ്വീകരിക്കാന്‍ എത്തി. അഞ്ചുലക്ഷം ആളുകള്‍ക്കാണ് ബുധനാഴ്ച സംഘടിപ്പിച്ച പരിപാടിയില്‍ പ്രാസാദം ഒരുക്കിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്. പോലീസ് ഇടപെട്ടാണ് 24 മണിക്കൂര്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടിയ്ക്ക് സുരക്ഷയൊരുക്കിയത്. 170 വര്‍ഷമായി കുടുംബം തുടര്‍ന്നു വരുന്ന പാരമ്പര്യ ചികിത്സയാണിത്. ഇവിടുത്തെ മരുന്നിനെ ചോദ്യം ചെയ്തു കൊണ്ട് ശാസ്ത്രജ്ഞരും യുക്തിവാദികളും എത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കൊണ്ട് ആയിരങ്ങളാണ് ഇപ്പോഴും ഇവിടേയ്ക്ക് എത്തുന്നത്.