ആശയങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച് വൈദ്യുതി മന്ത്രി ജനങ്ങൾക്കൊപ്പം


മനാമ: വൈദ്യുതി, ജല വകുപ്പിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കാനായി ആശയങ്ങളും അഭിപ്രായങ്ങളും ക്ഷണിച്ച് വൈദ്യുതി മന്ത്രി ഡോ. അബ്ദുൾ ഹുസൈൻ മിർസ ജനങ്ങളോട് സംവദിച്ചു. ജനങ്ങളുമായി തുറന്ന ചർച്ചകൾക്ക് വഴിയോരുക്കണമെന്ന പ്രധാന മന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് അദ്ദേഹം മന്ത്രാലയത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ജനങ്ങളുമായി സംവദിച്ചത്. 
 
രാജ്യത്തെ വൈദ്യുതി- ജല വകുപ്പിനെ ആഗോളതലത്തിൽ തന്നെ മികച്ച സ്ഥാപനമായി വളർത്തിക്കൊണ്ട് വരികയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. ഇതിനായി ജനങ്ങളുമായി തുറന്ന ചർച്ചകൾ അനിവാര്യമാണെന്ന് ഡോ. മിർസ പറഞ്ഞു. ഇത്തരത്തിലുള്ള ചർച്ചകൾക്ക് ഏറെ പ്രാധാന്യമാണ് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.   
 
ജനങ്ങൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച  ഡോ.മിർസ അവരുടെ നിർദ്ദേശങ്ങളും പരാതികളും അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പ് നൽകി. എക്സിക്യുട്ടീവ് വിതരണ, ഉപഭോക്തൃ സേവന വിഭാഗം  വൈസ് പ്രസിഡന്റ് അദ്നാൻ ഫഖ്രോ, ചീഫ് എക്സിക്യുട്ടീവ് ഓഫീസറുടെ ഉപദേശകൻ അഹമ്മദ് അൽ അമീറി എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. 

You might also like

Most Viewed