ബഹ്റിനിൽ അനാഥരായ കുട്ടികൾക്ക് നഴ്സറി നിർമ്മിക്കാൻ പദ്ധതി


മനാമ: രാജ്യത്ത് അനാഥരായ കുട്ടികൾക്കായി നഴ്സറി നിർമിച്ചു നൽകാൻ സതേൺ മുനിസിപ്പാലിറ്റി തീരുമാനിച്ചു. അറബ് ഓർഫൻ ഡെയുമായി അനുബന്ധിച്ച് ഷെയ്ഖ്‌ നസീറിന്റെ നേതൃത്വത്തിൽ നടന്ന 'ബസ്മാത് അതാ' എന്ന പരിപാടിയിൽ ഇതിനായി കരാർ ഒപ്പ് വച്ചു.  
 
അൽവാൽ യുണൈറ്റഡ് ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടരുമായി കാരുണ്യപ്പ്രവർത്തനങ്ങളിൽ ഹമദ് രാജാവിന്റെ പ്രതിനിധിയായ ഷെയ്ഖ്‌ നാസർ ബിൻ ഹമദ് അൽ ഖലീഫയാണ് ഇതിനായി ഒപ്പ് വച്ചത്. റോയൽ ചാരിറ്റി ഓർഗനൈസേഷൻ (ആർ.സി .ഓ) സെക്രട്ടറി ജനറൽ മുസ്തഫ അൽ സയ്യദിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
 
അനാഥരുടെ സംരക്ഷണത്തിനായി ഹമദ് രാജാവ് നടത്തി വരുന്ന പ്രവർത്തനങ്ങളെ ഷെയ്ഖ്‌ നസീർ പ്രകീർത്തിച്ചു. അനാഥരുടെ സാമൂഹികവും, സാന്പത്തികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
 
 

You might also like

  • Lulu Exchange
  • Straight Forward

Most Viewed