ശർക്കര ചായയും ഔഷധ ഗുണങ്ങളും


മാനസിക സമ്മര്‍ദ്ദവും, ക്ഷീണവും, തലവേദനയുമൊക്കെ അനുഭവപ്പെടുമ്പോളോ പനി ബാധിച്ചാലോ ഒക്കെ സാധാരണമായി ഉപയോഗിക്കുന്ന പാനീയമാണ് ചായ. എല്ലാവിധത്തിലും ചായ വീട്ടിലുണ്ടായിരിക്കേണ്ട ഒന്നാണ്. രുചിയില്‍ വ്യത്യസ്ഥമായ നിരവധി തരത്തിലുള്ള ചായകളുണ്ട്. ഉദാഹരണമായി ഊലോങ്ങ് ടീ, ഡാര്‍ജലിങ്ങ് ടീ, വൈറ്റ് ടീ, പ്യുവെര്‍ ടീ എന്നിങ്ങനെ അനേകം തരമുണ്ട്. ചായക്ക് കൂടുതല്‍ രുചി നല്‍കാന്‍ നാരങ്ങ, ഇഞ്ചി, തേന്‍, ചതകുപ്പ എന്നിവയൊക്കെ ഇഷ്ടാനുസരണം ചേര്‍ക്കാം. എന്നിരുന്നാലും ചായയില്‍ ചേര്‍ത്താല്‍ ആരോഗ്യത്തിന് ഏറെ ഉപകരിക്കുന്ന ഒരു വസ്തുവുണ്ട് - അതാണ് ശര്‍ക്കര. എന്നാല്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്താല്‍ ഏറെ ഗുണം ലഭിക്കുമെന്നാണ് വിദഗ്ദ്ധ പഠനങ്ങള്‍ പറയുന്നത്.

ശര്‍ക്കര ചായയുടെ 5 ഗുണങ്ങള്‍ ചുവടെ കൊടുക്കുന്നു...

1, മലബന്ധം ഇല്ലാതാക്കാം- ചായയില്‍ പഞ്ചസാരയ്‌ക്ക് പകരം ശര്‍ക്കര ചേര്‍ത്തു കുടിച്ചാല്‍, ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം വേഗത്തിലാക്കുകയും, മലബന്ധം ഇല്ലാതാക്കുകയും ചെയ്യും.

2, വിളര്‍ച്ച തടയും- ശര്‍ക്കരയില്‍ ധാരാളം ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും, വിളര്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കുകയും ചെയ്യുന്നു.

3, കരള്‍ ശുദ്ധീകരിക്കുന്നു- ശരീരത്തിലെ ആവശ്യമില്ലാത്ത വസ്‌തുക്കള്‍ ഇല്ലാതാക്കുകയും, കരളിലെ വിഷാംശങ്ങള്‍ നീക്കി ശുദ്ധീകരിക്കുകയും ചെയ്യുന്നു...

4, പനി ഭേദമാകും- ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് പനി ഭേദമാകാന്‍ ഏറ്റവും നല്ല മാര്‍ഗമാണത്. ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും ശര്‍ക്കര നല്ലതാണ്.

5, ആര്‍ത്തവ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം- പെണ്‍കുട്ടികളില്‍ ആര്‍ത്തവം തുടങ്ങുന്നതിന് തൊട്ടുമുമ്പുള്ള ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ക്ക്, ശര്‍ക്കര ഉപയോഗിച്ച് ചായ കുടിക്കുന്നത് നല്ലതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed