ബഹ്റിനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മനാമ : ബഹ്റിൻ മലയാളിയായ പുനലൂർ സ്വദേശി വാഴമൺ പുത്തൻ വീട് കുഞ്ഞുമുഹമ്മദിന്റെ മകൻ വി കെ ഹാഷിം (47) ഹൃദയാഘാതം മൂലം മരിച്ചു.
സിത്രയിലെ താമസ സ്ഥലത്ത് ഇന്നലെ രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന ഹാഷിമിന് കലശലായ നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ഉടൻ തന്നെആംബുലൻസ് വിളിച്ചു വരുത്തുകയും, ഡോക്ടർമാർ എത്തി ഇഞ്ചക്ഷൻ എടുക്കുകയും ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അൽ മാനായി ഇന്റർനാഷണൽ കമ്പനിയിൽ വർക്ക് സൂപ്പർ വൈസറായി ജോലി നോക്കുകയായിരുന്നു ഹാഷിം. ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് അധ്യാപികയായ സംസം ടീച്ചറാണ് ഭാര്യ. ഹയാസ് (15),ഹിജാസ് (13) ഹസിക്ക (6) എന്നിവർ മക്കളാണ്. മൂത്ത രണ്ട് കുട്ടികളും നാട്ടിലാണുള്ളത്. ഇളയ കുട്ടി ഇന്ത്യൻ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്നു.
ആം ആദ്മി കൂട്ടായ്മയുടെ കൺവീനർ കെ.ആർ നായരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ ആരംഭിച്ചു.