ഇന്ത്യന്‍ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു

ലണ്ടന്‍ : ലണ്ടനിലെ ഭൂഗര്‍ഭ റയില്‍വേ സ്റ്റേഷനില്‍ ഇന്ത്യക്കാരനായ എംബിഎ വിദ്യാര്‍ത്ഥി ട്രെയിനിടിച്ച് മരിച്ചു. ഹൈദരാബാദ് സ്വദേശിയായ മിര്‍ ബാക്യുര്‍ അലി റിസ്‌വി(34)യാണു മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 7.45ന് തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ ഓസ്റ്റര്‍ലേ ഭൂഗര്‍ഭ റയില്‍വേ സ്റ്റേഷനിലായായിരുന്നു അപകടം. അപകടമരണമാണെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പോലീസ് വ്യക്തമാക്കി.
എന്നാല്‍ 2009 മുതല്‍ ബ്രിട്ടനില്‍ ഉപരിപഠനം നടത്തുകയായിരുന്ന റിസ്‌വി നേരത്തേ റിസ്‌വി വംശീയ ആക്രമണത്തിന് ഇരയായിട്ടുണ്ടെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുള്ളതായും ആരോപണമുണ്ട്. റിസ്‌വിയുടെ ബന്ധുക്കളും മരണത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.