ലുലു അന്താരാഷ്‌ട്ര വനിതാദിനം ആഘോഷിച്ചു

മനാമ : ലുലു ഹൈപ്പർ മാര്ക്കട്ടിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്‌ട്ര വനിതാ ദിനം ആഘോഷിച്ചു. ദാനാമാൾ,റിഫ,ആലി ഹിദ്ദ്,ജുഫൈർ എന്നിവിടങ്ങളിലെ ലുലുവിലെ വനിതാ ജീവനക്കാര്ക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ കെയ്ക്ക് മുറിച്ചു കൊണ്ടായിരുന്നു ആഘോഷങ്ങള്ക്ക് തുടക്കം കുറിച്ചത്.
550 തോളം വനിതാജീവനക്കാരിൽ കൂടുതലും സ്വദേശി വനിതകൾ ആയിരുന്നുവെന്നും ലുലു വിന്റെ വളർച്ചയിൽ വനിതകള്ക്കുള്ള പങ്ക് വളരെ വലുതാണെന്നും ലുലു റീജ്യണൽ ഡയരക്ടർ ജൂസർ രൂപവാല പറഞ്ഞു.