ടീസ്റയുടെ ഇടക്കാലജാമ്യം ഏപ്രില്‍ 28 വരെ നീട്ടി

ന്യൂഡല്‍ഹി: സാമൂഹ്യപ്രവര്‍ത്തക ടീസ്റ സെതല്‍വാദിന്റെയും ഭര്‍ത്താവിന്റെയും ഇടക്കാലജാമ്യം സുപ്രീം കോടതി നീട്ടി നല്‍കി. ഏപ്രില്‍ 28 വരെയാണ് ഇരുവരുടെയും ഇടക്കാലജാമ്യം നീട്ടിയിരിക്കുന്നത്. ടീസ്റയുടെയും ഭര്‍ത്താവിന്റെയും നേതൃത്വത്തിലുള്ള എന്‍ജിഒയിലേക്ക് വന്ന വിദേശ ഫണ്്ടുകള്‍ വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചാണ് ടീസ്റയ്ക്കും ഭര്‍ത്താവിനുമെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 19നാണ് ഇരുവര്‍ക്കും സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഈ വര്‍ഷം ജനുവരി 28ന് സുപ്രീം കോടതി വീണ്്ടും ജാമ്യം നീട്ടിനല്‍കി.