പ്രവാസിയുടെ മാതാവ് നിര്യാതയായി

മനാമ:ബഹ്റിൻ പ്രവാസികളായ വിജു കുമാർ( പീപ്പിള്സ് ഫോറം മെമ്പര്ഷിപ്പ് സെക്രട്ടറി)സന്തോഷ് കുമാര് എന്നിവരുടെ മാതാവ്, കോഴിക്കോട് മാവൂര് വലിയ വീട്ടില് ലളിതമ്മ നിര്യാതയായി.എഴുപത് വയസായിരുന്നു.
പരേതയുടെ ആത്മ ശാന്തിക്കായി പീപ്പിൾസ് ഫോറം പ്രാര്ത്ഥനാ യോഗം സംഘടിപ്പിച്ചു.പീപ്പിള്സ് ഫോറം രക്ഷാധികാരി പമ്പാ വാസൻ നായര്,പ്രസിഡണ്ട് റജി വർഗീസ്, സെക്രട്ടറി ജയശീൽ പീ,പ്പിള്സ് ഫോറം അംഗങ്ങൾ എന്നിവര് അനുശോചനം രേഖപ്പെടുത്തി.
