മേയിൽ 'ദിസ് ഈസ് ബഹ്റിൻ' റോമിലെത്തുന്നു

മനാമ : ബഹ്റിൻ ഫെഡറേഷൻ എക്സ്പാട്രിയേറ്റ് ഓഫ് അസോസിയേഷൻസ് (BFEA) സംഘടിപ്പിയ്ക്കുന്ന 'ദിസ് ഈസ് ബഹ്റിൻ' എന്ന പരിപാടി ഇറ്റലിയിലെ റോമിൽ മെയ് 27ന് നടക്കും.
അന്താരാഷ്ട്ര മാധ്യമങ്ങളിൽ പ്രചരിയ്ക്കുന്നത് പോലെ മോശമല്ല ബഹ്റിന്റെ യഥാർത്ഥ അവസ്ഥ എന്ന് ലോകമെമ്പാടും എത്തിയ്ക്കുകയാണ് ഈ പാരിപാടിയിലൂടെ ഉദ്ദേശിയ്ക്കുന്നത്. ബഹ്റിനെ കുറിച്ചും, ബഹ്റിൻ ഭരണാധികാരികളെ കുറിച്ചും പരക്കുന്ന തെറ്റായ വാർത്തകളുടെ യാഥാർത്ഥ്യം പ്രചരിപ്പിക്കുകയാണ് പരിപാടിയിലൂടെ ചെയ്യുന്നത്.
നിങ്ങൾ കേൾക്കുന്ന പ്രശ്നങ്ങളൊന്നും ബഹ്റിനില്ല. ഇതാണ് യഥാർത്ഥ ബഹ്റിൻ, ഞങ്ങളും ഈ നാട്ടിൽ ജീവിയ്ക്കുന്നവരാണ്, ഈ നാടിനെ സ്നേഹിയ്ക്കുന്നവരാണ് എന്ന് ലോകത്തോട് വിളിച്ചു പറയുകയാണ് 'ദിസ് ഈസ് ബഹ്റിൻ'.
ലണ്ടനിൽ ആരംഭിച്ച 'ദിസ് ഈസ് ബഹ്റിൻ' പിന്നീട് ബർലിൻ,ബ്രുസ്സെൽസ്,പാരിസ്, വാഷിംഗ്‌ടൺ ഡി.സി, ന്യൂയോർക്ക് തുടങ്ങിയ നഗരങ്ങളിലൂടെയെല്ലാം സഞ്ചരിച്ചു കഴിഞ്ഞു. അന്താരാഷ്ട്ര നഗരങ്ങളിലെല്ലാം ബഹ്റിന്റെ യാഥാർത്ഥ്യം എത്തിയ്ക്കണമെന്നാണ് അസോസിയേഷന്റെ ലക്ഷ്യം.