ബഹ്റിനിൽ ബ്രുഫെൻ ഗുളികകൾ സുരക്ഷിതം


മനാമ : ഒമാനിൽ നിന്നും പിൻവലിച്ച ബ്രുഫെൻ ഗുളികൾ ബഹ്റിനിൽ സുരക്ഷിതമാണെന്ന് നാഷണൽ ഹെൽത്ത്‌ റെഗുലേറ്ററി അതോറിറ്റി (NHRA) സ്ഥിരീകരിച്ചു. നിലാവാരമില്ലാത്ത കാരണത്താൽ ഈ ഗുളികയുടെ ചില ബാച്ചുകൾ ഒമാൻ പിൻവലിച്ചിരുന്നു. എന്നാൽ ബഹ്റിനിൽ ലഭ്യമായിട്ടുള്ള സ്റ്റോക്കുകളുടെ നിലവാരത്തിൽ ആശങ്കപ്പെടാനില്ലെന്ന് അധികൃതർ വ്യക്തമാക്കി.

NHRA അധികൃതർ ഏജന്റുമാരുമായി ബന്ധപ്പെട്ട് ഇക്കാര്യം ഉറപ്പാക്കിയതായും അറിയിച്ചു. ബന്ധപ്പെട്ട അധികൃതരുടെ അറിയിപ്പ് ലഭിക്കാതെ പൊതുജനങ്ങൾ ഒരു വാർത്തയും പ്രച്ചരിപ്പിക്കരുതെന്ന് അധികാരികൾ നിർദ്ദേശിച്ചു.

You might also like

Most Viewed