ഇന്ത്യൻ കമ്പനിയെ കബളിപ്പിച്ച ബഹ്റിനിലെ വ്യവസായികൾക്കെതിരെ കേസ്


മനാമ : നാളികേര കച്ചവടവുമായി ബന്ധപ്പെട്ട 12,730 ബഹ്റിൻ ദിനാറിന്റെ കരാറിൽ ഇന്ത്യൻ കമ്പനിയെ കബളിപ്പിച്ച ബഹ്റിൻ മൂന്ന് വ്യവസായികൾക്കെതിരെ ഇന്ത്യൻ കമ്പനി കേസ് കൊടുത്തു. ഇവരിൽ രണ്ട് പേർ പൂനെ, തിരുവനന്തപുരം സ്വദേശികളാണ്. ഇന്ത്യയിലെ ഔറംഗബാദിലുള്ള ഒരു എക്സ്പോർട്ടിങ്ങ് കമ്പനിയാണ് ഇവർക്കെതിരെ സ്വദേശത്തെ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂലൈ, ഓഗസ്റ്റ്‌ മാസങ്ങളിലായി രണ്ട് കണ്ടെയ്നർ നാളികേരം കമ്പനി ബഹ്റിനിലേയ്ക്ക് കയറ്റുമതി ചെയ്തിരുന്നു. ഇതിനു പ്രതിഫലമായി ലഭിക്കേണ്ട തുക ലഭിക്കാതെ വന്നപ്പോൾ ഇന്ത്യൻ കമ്പനി ഉടമയായ അനുപ് കുൽകർണി പല തവണ ബഹ്റിനിലെ ഈ വ്യവസായിയുമായി ബന്ധപ്പെട്ടെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞൊഴിയുകയാണ് ഇവർ ചെയ്തത്. തുടർന്നാണ്‌ ഇദ്ദേഹം ഔറംഗബാദിലെ സിറ്റി & ഇൻഡസ്ട്രിയൽ ഡവലപ്മെന്റ്റ്‌ കോർപ്പറേഷൻ ഓഫ് മഹാരാഷ്ട്ര (സിഡ്കോ) പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്.

പരാതിയെ തുടർന്ന് സിഡ്കോ പോലീസ് വിശ്വാസവഞ്ചനയ്ക്ക് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed