എസ്സാര്‍ ഗ്രൂപ് സ്ഥാപകന്‍ രവി റൂയിയക്ക് വിദേശയാത്ര അനുമതി നിഷേധിച്ചു


 


ന്യൂഡല്‍ഹി: 2ജി അഴിമതിക്കേസില്‍ വിചാരണ നേരിടുന്ന എസ്സാര്‍ ഗ്രൂപ് സ്ഥാപകന്‍ രവി റൂയിയക്ക് വിദേശയാത്രക്ക് അനുമതി നിഷേധിച്ചു. രവി റൂയിയക്കെതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി സ്പെഷല്‍ സി.ബി.ഐ ജഡ്ജി ഒ.പി. ശാലിനിയാണ് അനുമതി നിഷേധിച്ചത്. ഫെബ്രുവരി ഏഴു മുതല്‍ മാര്‍ച്ച് 14വരെ കുടുംബത്തോടൊപ്പം ലണ്ടനില്‍ ചെലവഴിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് രവി റൂയിയ ഹരജി നല്‍കിയത്.
അതേസമയം, ഇതേ കേസില്‍ ആരോപണം നേരിടുന്ന എസ്സാര്‍ ഗ്രൂപ് സ്ട്രാറ്റജി ആന്‍ഡ് പ്ളാനിങ് ഡയറക്ടര്‍ വികാസ് സരഫിന് ഒൗദ്യോഗിക ആവശ്യത്തിനായി ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് ആറുവരെ ദുബൈയില്‍ കഴിയാന്‍ കോടതി അനുമതി നല്‍കി.
കേസിന്‍െറ വിചാരണ അന്തിമഘട്ടത്തിലത്തെിയ സാഹചര്യത്തില്‍ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന രവി റൂയിയക്ക് ലണ്ടന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്നത് ജാഗ്രതയില്ലാത്ത തീരുമാനമാവുമെന്ന് കോടതി നിരീക്ഷിച്ചു. രവി റൂയിയക്ക് നല്‍കുന്ന സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ജഡ്ജി അറിയിച്ചു.
2008ല്‍ 2ജി ലൈസന്‍സ് നേടാന്‍ ലൂപ് ടെലികോമിനെ ഉപയോഗിച്ച് ടെലികോം വകുപ്പിനെ വഞ്ചിച്ച കേസില്‍ എസ്സാര്‍ ഗ്രൂപ് രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോം പ്രമോട്ടര്‍ കിരണ്‍ ഖെയ്ത്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്ത്താന്‍, വികാസ് സരഫ് എന്നിവര്‍ വിചാരണ നേരിടുകയാണ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed