പുതിയ അധ്യയന വർഷം: സ്‌കൂളുകൾ സജ്ജമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം; ശുചീകരണ പ്രവർത്തനങ്ങൾക്ക് നിർദ്ദേശം


പ്രദീപ് പുറവങ്കര

മനാമ: 2026/2027 അധ്യയന വർഷത്തിൽ ഭരണനിർവ്വഹണ ജീവനക്കാരെയും അധ്യാപകരെയും വിദ്യാർത്ഥികളെയും സ്വീകരിക്കുന്നതിനായി സ്‌കൂളുകളിൽ വിപുലമായ ഒരുക്കങ്ങളുമായി ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം. ക്ലാസുകൾ ആരംഭിക്കുന്നതിന് മുൻപ് തന്നെ സ്‌കൂളുകളിലെ എല്ലാ സൗകര്യങ്ങളും പൂർണ്ണ സജ്ജമാണെന്ന് ഉറപ്പാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി.

ഓഗസ്റ്റ് 11-ന് പുറപ്പെടുവിച്ച സർക്കുലറിലാണ് അധ്യയന വർഷം ആരംഭിക്കുന്നതിന് രണ്ടാഴ്ച മുൻപ് തന്നെ സ്‌കൂളുകളിൽ സമഗ്രമായ ശുചീകരണ പ്രവർത്തനങ്ങൾ (Deep Cleaning) നടത്താൻ സ്‌കൂൾ മാനേജ്‌മെന്റുകളോട് മന്ത്രാലയം ആവശ്യപ്പെട്ടത്. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്നും ജീവനക്കാരുടെ സാന്നിധ്യം ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. വിദ്യാർത്ഥികൾക്ക് അനുയോജ്യമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനായി വിശ്രമമുറികൾ, ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാർത്ഥികൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും മുൻഗണന നൽകണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.

കൂടാതെ ഹാളുകൾ, ഇടനാഴികൾ, പുറത്തെ തുറസ്സായ സ്ഥലങ്ങൾ, ആധുനിക സ്‌കൂൾ കെട്ടിടങ്ങളുടെ ഇൻ്റീരിയർ-എക്സ്റ്റീരിയർ ഗ്ലാസുകൾ എന്നിവയും പൂർണ്ണമായി വൃത്തിയാക്കേണ്ടതുണ്ട്.

പുതിയ അധ്യയന വർഷത്തിൽ വിദ്യാർത്ഥികളെയും അധ്യാപകരെയും വരവേൽക്കുന്നതിന് മുന്നോടിയായി സ്‌കൂൾ പരിസരം കൂടുതൽ സുരക്ഷിതവും സുസജ്ജവുമാക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ നടപടികൾ.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed