കടൽയാത്രക്കാർക്കായി ബഹ്റൈൻ തീരദേശ സംരക്ഷണ സേനയുടെ ബോധവൽക്കരണ കാമ്പയിൻ
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തെ കടൽമാർഗ്ഗമുള്ള ഗതാഗതം സുരക്ഷിതമാക്കുന്നതിന്റെയും സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിന്റെയും ഭാഗമായി ബഹ്‌റൈൻ കോസ്റ്റ് ഗാർഡ് (തീരദേശ സംരക്ഷണ സേന) ബാപ്കോ എനർജീസുമായി (Bapco Energies) സഹകരിച്ച് ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു.
ബഹ്‌റൈന്റെ വടക്കൻ സമുദ്രമേഖലയിൽ നിലവിൽ പുരോഗമിക്കുന്ന 3D മറൈൻ സർവേ പ്രൊജക്റ്റുമായി ബന്ധപ്പെട്ടാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്. പദ്ധതി പ്രദേശങ്ങളിലൂടെ സഞ്ചരിക്കുന്ന മൽസ്യത്തൊഴിലാളികൾ, ബോട്ട് ഉടമകൾ, മറ്റ് കടൽയാത്രക്കാർ എന്നിവരിൽ നാവിഗേഷൻ നിയമങ്ങളെക്കുറിച്ചും സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ചും അവബോധം വളർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സുരക്ഷിതമായ വേഗത പാലിക്കാനും സർവേ ഉപകരണങ്ങൾക്ക് സമീപത്തേക്ക് പോകാനോ അവയിൽ തൊടാനോ മുതിരരുതെന്നും കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ് നൽകി. കൂടാതെ, പ്രൊജക്റ്റ് നടക്കുന്നതായി അടയാളപ്പെടുത്തിയ പ്രത്യേക മേഖലകളിൽ മീൻപിടുത്തമോ മറ്റ് വിനോദ പ്രവർത്തനങ്ങളോ നടത്തരുതെന്നും സീ യൂസർമാരോട് അധികൃതർ അഭ്യർത്ഥിച്ചു.
xcvcxbv

