അൽ മന്നാഇ സായാഹ്‌ന പഠന ക്യാമ്പ് ആളുകളുടെ പങ്കാളിത്തം കൊണ്ടും വിഷയ വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: പ്രവാസികൾക്കിടയിൽ ആരോഗ്യസംരക്ഷണത്തെ കുറിച്ചുള്ള അവബോധം വളർത്തുന്നതിന്റെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ വിസ്‌ഡം ബഹ്‌റൈൻ ചാപ്റ്ററുമായി ചേർന്ന് ഹൂറ റയ്യാൻ സെന്ററിൽ വെച്ച് വിപുലമായ സായാഹ്‌ന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ഇഹ്സാൻ അബ്ദുൽ ലത്വീഫിന്റെ മനോഹരമായ ഖിറാഅത്തോടെ ആരംഭിച്ച പരിപാടികൾക്ക് വൈസ് പ്രസിഡണ്ട് സി.എം. അബ്ദു ലത്വീഫ് ഔദ്യോഗികമായി സ്വാഗതം ആശംസിച്ചു. സെന്റർ ജനറൽ സെക്രട്ടറി എം. എം. രിസാലുദ്ദീൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന വൈവിധ്യമാർന്ന സെഷനുകളിൽ ദാറുൽ ഷിഫാ മെഡിക്കൽ സെന്റർ ഇന്റെണൽ മെഡിസിൻ വിഭാഗം വിദഗ്ദ്ധൻ ഡോ. ഹസ്സൻ മരിക്കാർ വിവിധ അടിയന്തിര സന്ദർഭങ്ങളിൽ നൽകേണ്ട പ്രഥമ ശുശ്രൂഷകളെക്കുറിച്ചും ജീവൻ രക്ഷിക്കാനുള്ള സി.പി. ആർ (CPR) എങ്ങിനെ നൽകണം എന്നതിനെക്കുറിച്ചും സദസ്സിന് വിശദമായ ക്ലാസ്സ് എടുത്തു. തുടർന്ന് ഇസ്ലാമിക കർമ്മങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടുള്ള മയ്യിത്ത് പരിപാലനം എപ്രകാരമാണ് നിർവ്വഹിക്കേണ്ടതെന്ന് ഒരു ഡമ്മിയുടെ സഹായത്തോടെ വസീം അഹ്മദ് അൽ ഹികമി സദസ്സിനെ കൃത്യമായി കാണിച്ചു കൊടുത്തു.

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ "ആരോഗ്യവും ആയുസ്സും" എന്ന പ്രധാന വിഷയത്തിൽ സ്വാലിഹ് അൽ ഹികമിയും, "മുഹറം ചിന്തകൾ" എന്ന വിഷയത്തെ ആസ്പദമാക്കി സയ്യിദ് മുഹമ്മദ് ഹംറാസ് അൽ ഹികമിയും നടത്തിയ പ്രഭാഷണങ്ങൾ പങ്കെടുത്തവർക്ക് തികച്ചും വിജ്ഞാനപ്രദമായി മാറി. ക്യാമ്പിൽ സ്ത്രീകൾക്കായി പ്രത്യേകം ഒരുക്കിയ ക്ലാസുകൾക്ക് ദാറുൽ ശിഫ മെഡിക്കൽ സെന്റർ പ്രവർത്തകരായ സിസ്റ്റർ ആയിഷ ജന്ന ജാബിർ, സിസ്റ്റർ സൂര്യ ചന്ദ്ര എന്നിവർ ചേർന്ന് നേതൃത്വം നൽകി. ചടങ്ങിൽ വെച്ച് റയ്യാൻ സെന്റർ പ്രിസിപ്പൽ അബ്ദു ലത്വീഫ് ചാലിയം ഡോ. ഹസൻ മരിക്കാറിനുള്ള സ്നേഹോപഹാരം കൈമാറി. ഓർഗനൈസിംഗ് സെക്രട്ടറി ബിനു ഇസ്മാഈലിന്റെ നന്ദി പ്രകാശനത്തോടെ ക്യാമ്പ് വിജയകരമായി സമാപിച്ചു.

article-image

zfzvf

You might also like

  • Lulu Exchange
  • Straight Forward

Most Viewed