സൗദി, യു.എ.ഇ, കുവൈത്ത് അക്രമണങ്ങളെ അപലപിച്ച് ബഹ്റൈൻ മന്ത്രിസഭായോഗം


പ്രദീപ് പുറവങ്കര

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ കൊട്ടാരത്തിൽ പ്രതിവാര കാബിനറ്റ് യോഗം ചേർന്നു. സുഡാൻ ട്രാൻസിഷനൽ സോവറിന്റി കൗൺസിൽ ചെയർമാൻ ലഫ്റ്റനന്റ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനും ഹിസ് മജസ്റ്റി ഹമദ് രാജാവുമായുള്ള കൂടിക്കാഴ്ചയുടെ ഫലങ്ങളെ കാബിനറ്റ് സ്വാഗതം ചെയ്തു. ജി.സി.സി രൂപീകരണത്തിന്റെ 45-ാം വാർഷിക വേളയിൽ കാബിനറ്റ് ജി.സി.സി നേതാക്കൾക്ക് ആശംസകൾ നേർന്നു. കൂടാതെ, 2025-2026 അധ്യയന വർഷത്തെ വാർഷിക പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്ക് വിജയശംസകൾ നേർന്നു.

ഇറാൻ നടത്തിയ ആക്രമണത്തെത്തുടർന്ന് ഗൾഫ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസ് കമ്പനി (GPIC) പ്ലാന്റിലുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ അടിയന്തിരമായി ഇടപെട്ട പ്രതിരോധ, സുരക്ഷാ വിഭാഗങ്ങളെയും സഹകരിച്ച സമീപവാസികളെയും യോഗം അഭിനന്ദിച്ചു. ഇറാഖ് വ്യോമപാതയിൽ നിന്നും സൗദി അറേബ്യക്ക് നേരെ നടന്ന ഡ്രോൺ ആക്രമണത്തെയും, യു.എ.ഇയിലെ ബറാക്ക ആണവനിലയത്തിന് സമീപം തീപിടുത്തമുണ്ടാക്കിയ ഡ്രോൺ ആക്രമണത്തെയും കാബിനറ്റ് ശക്തമായി അപലപിച്ചു. ഒപ്പം, കുവൈത്തിന്റെ സുരക്ഷ തകർക്കാൻ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) നടത്തിയ സമുദ്ര കടന്നുകയറ്റ ഭീകരവാദ ഗൂഢാലോചനയെയും കാബിനറ്റ് അപലപിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed