മൊബൈൽ ഫോൺ തട്ടിപ്പ്: ഒരാൾ അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മൊബൈൽ ഫോണുകൾ ഗഡുക്കളായി വിൽപന നടത്തി ഉപഭോക്താക്കളെ കബളിപ്പിച്ച 53-കാരനെ സതേൺ ഗവർണറേറ്റ് പോലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിലയേക്കാൾ ഉയർന്ന തുക രേഖപ്പെടുത്തി കരാർ രേഖകളിൽ തിരിമറി നടത്തിയായിരുന്നു തട്ടിപ്പ്.
ഫോൺ വാങ്ങുന്നവരെക്കൊണ്ട് കരാറുകളിൽ ഒപ്പിടുവിച്ച ശേഷം, പിന്നീട് ആ രേഖകളിൽ വലിയ തുകകൾ കൂട്ടിച്ചേർത്ത് വ്യാജരേഖ ചമയ്ക്കുകയായിരുന്നു ഇയാളുടെ രീതി. നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ പഴുതടച്ച അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും സതേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് അറിയിച്ചു.
aa



