ദാറുൽ ഈമാൻ കേരള മദ്രസ റിഫാ കാമ്പസിൽ പിടിഎ യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ദാറുൽ ഈമാൻ കേരള മദ്രസ റിഫാ കാമ്പസിലെ പി.ടി.എ. യോഗവും, ഏഴ്, ഒമ്പത് ക്ലാസുകളിലെ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങും ദിശാ സെന്ററിൽ വെച്ച് സംഘടിപ്പിച്ചു.
വൈസ് പ്രിൻസിപ്പൽ പി.എം. അശ്റഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. മദ്രസയുടെ പ്രവർത്തനങ്ങളെക്കുറിച്ചും അധ്യയന രീതികളെക്കുറിച്ചും അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ സക്കീർ ഹുസൈൻ വിശദീകരിച്ചു.
പൊതുപരീക്ഷയിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും റിഫാ മദ്രസ പി.ടി.എ. പ്രസിഡന്റ് അബ്ദുൽ ആദിൽ, എം.ടി.എ. പ്രസിഡന്റ് നസ്‌നിൻ അൽതാഫ്, റിഫ ഏരിയ പ്രസിഡന്റ് മൂസ കെ. ഹസൻ, ഏരിയ വൈസ് പ്രസിഡന്റ് അഹ്മദ് റഫീഖ് എന്നിവർ വിതരണം ചെയ്തു.
പരിപാടിയിൽ ഫ്രണ്ട്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജമാൽ നദ്‌വി ആശംസകൾ നേർന്നു. ഫിൽസ ഫൈസലിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ചടങ്ങിന് ദിശാ സെന്റർ ഡയറക്ടർ അബ്ദുൽ ഹഖ് സ്വാഗതം ആശംസിച്ചു. കുട്ടികളുടെ പ്രതിനിധിയായി ഹയ മർയം സംസാരിച്ചു. ശൈമില ടീച്ചറാണ് സമാപനം നിർവഹിച്ചത്.
aa
