വിസാ കാലാവധി കഴിഞ്ഞ മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ആശ്വാസമായി ഹോപ്പ് ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ദുരിതത്തിലായ മലപ്പുറം സ്വദേശികളായ ദമ്പതികൾക്ക് ബഹ്‌റൈനിലെ സന്നദ്ധ സംഘടനയായ ഹോപ്പ് സഹായമെത്തിച്ചു. ജോലി നഷ്ടപ്പെട്ട് വാടക കൊടുക്കാനോ ഭക്ഷണത്തിനോ നിവൃത്തിയില്ലാതെ കഷ്ടപ്പെട്ട കുടുംബത്തിന് ഹോപ്പിന്റെ ഇടപെടൽ ആശ്വാസമായി. കുടുംബനാഥന് ജോലി നഷ്ടമായതോടെ താമസസ്ഥലത്തുനിന്നും മാറേണ്ട അവസ്ഥ വന്ന കുടുംബത്തിനെ ഹോപ്പ് പ്രവർത്തകർ പുനരധിവസിപ്പിക്കുകയായിരുന്നു. ഇവർക്കാവശ്യമായ ഭക്ഷണസാധനങ്ങളും മറ്റ് അവശ്യവസ്തുക്കളും ഹോപ്പ് ഉറപ്പാക്കി.

കൂടാതെ, വിസാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് നിയമനടപടികൾ പൂർത്തിയാക്കി ഇവരെ നാട്ടിലേക്ക് തിരികെ അയക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും ഹോപ്പ് നേതൃത്വം നൽകി. യാത്രയ്ക്കുള്ള എയർ ടിക്കറ്റും യാത്രാച്ചെലവടക്കമുള്ള തുകയും സംഘടന വഹിച്ചു.

ഇതുമായി ബന്ധപ്പെട്ട നിയമപരമായ വശങ്ങൾ കൈകാര്യം ചെയ്തത് പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ഹെഡ് സുധീർ തിരുനിലത്താണ്. ഹോപ്പിന്റെ ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സാബു ചിറമേൽ, അഷ്‌കർ പൂഴിത്തല, ഫൈസൽ പട്ടാണ്ടി, ഷാജി ഇളമ്പിലായി, റെഫീഖ് പൊന്നാനി എന്നിവർ നേതൃത്വം നൽകി.

article-image

aa

You might also like

  • Straight Forward

Most Viewed