ഐക്യരാഷ്ട്രസഭയുടെ 80ാമത് സമ്മേളനത്തിൽ ഗസ്സയിൽ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി

പ്രദീപ് പുറവങ്കര
മനാമ I ഐക്യരാഷ്ട്രസഭയുടെ 80ാമത് പൊതുസമ്മേളനത്തിൽ ബഹ്‌റൈൻ വിദേശകാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് ആൽ സയാനി, ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും സാധാരണക്കാരുടെ സംരക്ഷണം ഉറപ്പാക്കാനും മാനുഷികസഹായം തടസ്സമില്ലാതെ എത്തിക്കാനും ശക്തമായി ആവശ്യപ്പെട്ടു. പലസ്തീനികളെ നിർബന്ധിതമായി കുടിയൊഴിപ്പിക്കാനുള്ള ശ്രമങ്ങളെയും ജറൂസലമിന്റെ പദവി മാറ്റാനുള്ള നീക്കങ്ങളെയും ബഹ്‌റൈൻ തള്ളിക്കളഞ്ഞു. ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തിന് സമഗ്രവും ശാശ്വതവുമായ പരിഹാരം കണ്ടെത്താനായി അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേർക്കാനുള്ള അറബ് ഉച്ചകോടി സംരംഭത്തെ പിന്തുണക്കാൻ അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർഥിച്ചു. ഖത്തറിനുനേരെയുള്ള ഇസ്രായേലിന്റെ ആക്രമണത്തെ അപലപിച്ച ബഹ്‌റൈൻ, സിറിയ, യമൻ, സുഡാൻ ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം കാണണമെന്നും ആണവായുധങ്ങൾ ഇല്ലാത്ത ഒരു മധ്യേഷ്യക്കായുള്ള തങ്ങളുടെ നിലപാട് ആവർത്തിക്കുകയും ചെയ്തു.
ASADSWDA