കെസിഎ ടാലന്റ് സ്‌കാൻ 2025: രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l കേരള കാത്തലിക് അസോസിയേഷൻസംഘടിപ്പിക്കുന്ന വാർഷിക സാംസ്കാരിക-സാഹിത്യ മത്സരമായ കെസിഎ ടാലന്റ് സ്‌കാൻ 2025-ന്റെ രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. ഇരുപ്പത്തിയഞ്ചാമത് വർഷമാണ് പരിപാടി നടക്കുന്നത്. മികച്ച പ്രതികരണമാണ് ടാലന്റ് സ്കാന് ലഭിക്കുന്നതെന്ന് പരിപാടിയുടെ ചെയർപേഴ്‌സൺ സിമി ലിയോ പറഞ്ഞു.

ഒക്ടോബർ 17 മുതൽ ഡിസംബർ ആദ്യവാരം വരെയാണ് മത്സരങ്ങൾ നടക്കുക. കുട്ടികൾ 5 വിഭാഗങ്ങളിലായി 180 ഇനങ്ങളിൽ മാറ്റുരയ്ക്കും. രജിസ്‌ട്രേഷനുകൾ കെസിഎ ഓഫീസിൽ നേരിട്ടോ, അല്ലെങ്കിൽ www.kcabahrain.com എന്ന വെബ്സൈറ്റ് വഴിയോ നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 36268206 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

്േി്േി

You might also like

Most Viewed