ശാസ്ത്രപ്രതിഭ പരീക്ഷയുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കും

പ്രദീപ് പുറവങ്കര
മനാമ l സയൻസ് ഇന്റർനാഷനൽ ഫോറം നടത്തുന്ന പതിമൂന്നാമത് ശാസ്ത്രപ്രതിഭ പരീക്ഷയുടെ രജിസ്ട്രേഷൻ സെപ്റ്റംബർ 30ന് അവസാനിക്കും. പരിക്ഷയിൽ പങ്കെടുക്കാൻ ബഹ്‌റൈനിലെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾ അതത് സ്‌കൂളുകൾ വഴി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ ഓർമ്മിപ്പിച്ചു.
ഈ വർഷം മുതൽ ഇന്ത്യയിലെ വിദ്യാർഥി വിജ്ഞാൻ മംത്ഥൻ പരീക്ഷയിലെ വിജയികളുമായി മത്സരിക്കാൻ ശാസ്ത്രപ്രതിഭകൾക്ക് അവസരം ലഭിക്കും. ഗൾഫ് മേഖലയിൽനിന്ന് ഏകദേശം 75,000 വിദ്യാർഥികൾ പരീക്ഷയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ആറ് മുതൽ പതിനൊന്ന് വരെയുള്ള ഓരോ ക്ലാസിലെയും ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന രണ്ട് വിദ്യാർഥികളെയാണ് 'ശാസ്ത്രപ്രതിഭ'കളായി തിരഞ്ഞെടുക്കുക.
വിജയികൾക്ക് ഇന്ത്യ ഇന്റർനാഷനൽ സയൻസ് ഫെസ്റ്റിവലിൽ മത്സരിക്കാനും അവസരം ലഭിക്കും. ഇതുകൂടാതെ തിരഞ്ഞെടുക്കപ്പെടുന്ന പ്രതിഭകളെ ഐ.എസ്.ആർ.ഒ, ഡി.ആർ.ഡി.ഒ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾ സന്ദർശിക്കുന്ന 'ശാസ്ത്രയാൻ' സംഘത്തിൽ ഉൾപ്പെടുത്തും.നവംബർ 8ന് ഓൺലൈനിലൂടെയാണ് ആദ്യ ഘട്ട പരീക്ഷ നടക്കുന്നത്.
േ്ിേ