മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ ഫസ്റ്റ് റണ്ണർ അപ് ആയി ബഹ്റൈൻ പ്രവാസി അഞ്ജലി ഷമീർ

പ്രദീപ് പുറവങ്കര
മനാമ l കൊച്ചിയിൽ നടന്ന സ്വയംവര സിൽക്സ് ഇംപ്രസാരിയോ മിസ് കേരള സിൽവർ ജൂബിലി എഡിഷനിൽ ഫസ്റ്റ് റണ്ണർ അപ് ആയി ബഹ്റൈൻ മലയാളി പ്രവാസി. കൊച്ചിയിലെ മാരിയട്ട് ഹോട്ടലിൽ നടന്ന മിസ് കേരള മത്സരത്തിലാണ് ബഹ്‌റൈൻ മലയാളിയായ അഞ്ജലി ഷമീർ ഫസ്റ്റ് റണ്ണർ അപ് ആയി തെരഞ്ഞെടുക്കപ്പെട്ടത്.
ഗ്രാൻഡ് ഫിനാലെയിൽ പങ്കെടുത്ത 22 മത്സരാർഥികളിൽനിന്ന് മിസ് ഫിറ്റ്നസ് ആയി തെരഞ്ഞെടുക്കപ്പെട്ടതും അഞ്ജലിയാണ്. തൃശൂർ കൊടുങ്ങല്ലൂർ മൂന്നുപീടിക സ്വദേശിയും ബഹ്റൈൻ വ്യവസായിയായുമായ ഷമീറിന്റെയും രശ്മിയുടെയും മകളായ അഞ്ജലി നിലവിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജിൽ ബിരുദവിദ്യാർഥിനിയാണ്.
ബഹ്റൈനിൽ ജനിച്ചുവളർന്ന അഞ്ജലി ഇന്ത്യൻ സ്കൂളിലാണ് പ്ലസ് ടു വരെ പഠിച്ചത്.
്ിേേി