'ആവണി-ഓണം ഫിയസ്റ്റ 2025': ഓണപ്പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ ഇന്ത്യൻ ക്ലബ് സംഘടിപ്പിച്ചുവരുന്ന 'ആവണി-ഓണം ഫിയസ്റ്റ 2025'ന്റെ മൂന്നാംദിനം പരമ്പരാഗതമായ ഓണപ്പാട്ട് മത്സരം കൊണ്ടും തുടർന്ന് 'പിങ്ക് ബാങ്' അവതരിപ്പിച്ച സംഗീത പരിപാടി കൊണ്ടും ശ്രദ്ധേയമായി. ആകെ ആറ് ടീമുകളാണ് ഓണപ്പാട്ട് മത്സരത്തിൽ പങ്കെടുത്തത്. അതിൽ സ്വരലയ കെ.സി.എ ഒന്നാം സ്ഥാനവും ഓണത്തുമ്പികൾ രണ്ടാം സ്ഥാനവും ബഹ്‌റൈൻ പ്രതിഭാ സ്വരലയ 'എ' മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഒക്ടോബർ രണ്ടിന് നടക്കുന്ന ഔദ്യോഗിക ചടങ്ങിനെ തുടർന്ന് അബിദ് അൻവർ, ദിവ്യ നായർ എന്നിവർ അണിനിരക്കുന്ന മെഗാ മ്യൂസിക്കൽ ഷോ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഒക്ടോബർ മൂന്നിന് വൈകീട്ട് 5.30ന് വടംവലി മത്സരവും തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ പരമ്പരാഗത കലാരൂപങ്ങളെയും വേഷവിധാനങ്ങളെയും പ്രതിനിധീകരിക്കുന്ന ഘോഷയാത്രയും നാടൻപാട്ടുകളും അരങ്ങേറും. ഓണസദ്യ ഒക്ടോബർ 10നാണ് നടക്കുന്നത്.

article-image

നേ്്ം

You might also like

Most Viewed