ബികെഎസ് ശ്രാവണം 2025; ഇന്ന് വൈകീട്ട് "സംയോഗ് " ഫ്യൂഷൻ ഡാൻസ് അരങ്ങേറും

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ഓണാഘോഷപരിപാടിയായ ശ്രാവണം 2025ന്റെ ഭാഗമായി ഇന്നലെ പ്രശസ്ത ഗായകരായ ആര്യ ദയാൽ, സച്ചിൻ വാര്യർ & ടീം അവതരിപ്പിച്ച മ്യൂസിക്ക് ബാൻഡ് ശ്രദ്ധേയമായി. നിരവധി പേരാണ് പരിപാടി കാണാനായി സമാജത്തിലെത്തിയത്.
ഇന്ന് വൈകീട്ട് "സംയോഗ് " ഫ്യൂഷൻ ഡാൻസ് ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറുമെന്ന് ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു. നൂറ്റമ്പതിൽ പരം സ്ത്രീകളും കുട്ടികളും അണി നിരക്കുന്ന " "സംയോഗ് " അരിയിച്ചൊരുക്കിയിട്ടുള്ളത് രമ്യ ബിനോജു൦ ബിനോജ് പാവറട്ടിയുമാണ്.
സമാജം വനിതാ വിഭാഗം സെക്രട്ടറി ജയാ രവികുമാറാണ് ഈ പരിപാടിയുടെ കോർഡിനേറ്റർ. മുൻ പാർലമെൻറ് അംഗം രമ്യ ഹരിദാസ് മുഖ്യാതിഥി ആയി ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
്േിേ്ി