ഹജ്ജ് തീർഥാടനം; പ്രാഥമികഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് 4625 പേർക്ക് അവസരം


പ്രദീപ് പുറവങ്കര

മനാമ l 2026 വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി രജിസ്റ്റർ ചെയ്ത അപേക്ഷകരിൽ പ്രാഥമികഘട്ടത്തിൽ ബഹ്റൈനിൽ നിന്ന് 4625 പേർക്ക് അവസരം ലഭിച്ചതായി ഹജ്ജ്, ഉംറ കാര്യങ്ങൾക്കായുള്ള സുപ്രീം കമ്മിറ്റി അറിയിച്ചു.

ഇലക്ട്രോണിക് സ്ക്രീനിങ്ങിനും മുൻഗണനാ മാനദണ്ഡങ്ങൾ പ്രയോഗിച്ചതിനും ശേഷമാണ് അപേക്ഷകർക്ക് അറിയിപ്പ് നൽകുന്നത്. ഓൺലൈൻ പോർട്ടൽ അടക്കുന്നതിന് മുമ്പ് ആകെ 23,231 പേരാണ് ഹജ്ജിനായി രജിസ്റ്റർ ചെയ്തിരുന്നത്.

ഈ അപേക്ഷകളെല്ലാം കമ്മിറ്റി അവലോകനം ചെയ്യുകയും ചെയ്തു. ബഹ്‌റൈന്ന് അനുവദിച്ച ക്വാട്ടക്ക് അനുസൃതമായാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്. 4625 തീർഥാടകരുടെ പ്രാഥമിക പട്ടിക തയാറാക്കിയതായി കമ്മിറ്റി അറിയിച്ചു.

ഇവർക്കാണ് നിലവിൽ പ്രാഥമിക സ്വീകാര്യതാ അറിയിപ്പുകൾ ലഭിച്ചുതുടങ്ങിയത്.

article-image

്്േി

You might also like

Most Viewed