അനധികൃത ടാറ്റൂ സ്റ്റുഡിയോകൾക്ക് പൂട്ടിടാൻ ബഹ്‌റൈൻ

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിൽ അനധികൃത ടാറ്റൂ സ്റ്റുഡിയോകൾ വർധിക്കുന്ന സാഹചര്യത്തിൽ, പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും സാംസ്കാരിക മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിനുമായി നിയമനിർമാണം കർശനമാക്കാൻ സതേൺ മുനിസിപ്പൽ കൗൺസിൽ ഒരുങ്ങുന്നു. അനധികൃത ടാറ്റൂ ചെയ്യുന്നതിനെ പ്രത്യേക കുറ്റകൃത്യമായി പരിഗണിച്ച് കടുത്ത ശിക്ഷ ഉറപ്പാക്കാനാണ് നീക്കം.
വീടുകൾക്കുള്ളിൽ പോലും ടാറ്റൂ ചെയ്യൽ വർധിച്ചതോടെ, ടാറ്റൂ ഉപകരണങ്ങളുടെയും മഷിയുടെയും ഇറക്കുമതിയിൽ കൂടുതൽ പരിശോധനയും കർശന നിരീക്ഷണവും ഏർപ്പെടുത്തും.
കൗൺസിൽ അംഗങ്ങൾ രാജ്യത്തേക്ക് ടാറ്റൂ ഉപകരണങ്ങൾ പ്രവേശിക്കുന്നത് തടഞ്ഞാൽ അനധികൃത ബിസിനസുകളുടെ പ്രവർത്തനം കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ പറയ്യുന്നു. സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്.
േേ്ി