ബഹ്‌റൈന്റെ നിക്ഷേപ വികസനത്തിനായുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി ബഹ്റൈൻ കിരീടാവകാശി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈന്റെ നിക്ഷേപ വികസനത്തിനായുള്ള ശ്രമങ്ങൾ വിജയം കാണുന്നതായി കിരീടാവകാശിയും പ്രധാനമന്ത്രിയും ഇ.ഡി.ബി ചെയർമാനുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ വ്യക്തമാക്കി. രാജ്യത്തിന്റെ സാമ്പത്തിക ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും, നിക്ഷേപം ആകർഷിക്കാനായത് 'ടീം ബഹ്‌റൈന്റെ' കൂട്ടായ പ്രയത്നത്തിന്റെ ഫലമാണെന്നും ബഹ്‌റൈൻ ബേയിലെ ഇ.ഡി.ബി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ കിരീടാവകാശി കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യ ഒമ്പത് മാസങ്ങളിൽ ഏകദേശം1.52 ബില്യൺ യു.എസ് ഡോളറിന്റെ നേരിട്ടുള്ള നിക്ഷേപങ്ങൾ ആകർഷിക്കാൻ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡിന് സാധിച്ചതായി സുസ്ഥിര വികസന മന്ത്രിയും ഇ.ഡി.ബി സി.ഇ.ഒയുമായ നൂറ ബിൻത് അലി ആൽ ഖലീഫ യോഗത്തിൽ അറിയിച്ചു.

75 പ്രാദേശിക, അന്താരാഷ്ട്ര പദ്ധതികളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഈ നിക്ഷേപങ്ങളിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4300ലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ടൂറിസം, ധനകാര്യ സേവനങ്ങൾ, വ്യവസായം, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി എന്നിവയാണ് നിക്ഷേപം ലഭിച്ച പ്രധാന മേഖലകൾ. യോഗത്തിൽ പ്രധാന ഉദ്യോഗസ്ഥരും ബോർഡ് അംഗങ്ങളും പങ്കെടുത്തു.

article-image

ംമംന

You might also like

Most Viewed