ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയില്‍ ഇന്ത്യയുടെ തേജസും

മനാമ: ഇന്ത്യയുടെ തേജസ് യുദ്ധവിമാനം ബഹ്റൈന്‍ അന്താരാഷ്ട്ര എയര്‍ഷോയില്‍ പങ്കെടുക്കാനായി ബഹ്റൈനിലത്തെി. കഴിഞ്ഞദിവസം സഖീര്‍ എയര്‍ബേസിലത്തെിയ വിമാനം പരീക്ഷണ പറക്കല്‍ തുടങ്ങി. ആദ്യമായാണ് ഇന്ത്യക്ക് പുറത്ത് തേജസ് എയര്‍ഷോയില്‍ പങ്കെടുക്കുന്നത്.
പൂര്‍ണമായും ഇന്ത്യ വികസിപ്പിച്ചെടുത്ത യുദ്ധവിമാനമാണ് തേജസ്. രണ്ടുവിമാനങ്ങളാണ് എയര്‍ഷോക്കായി ബഹ്റൈനിലത്തെിയിരിക്കുന്നത്. ജനുവരി അഞ്ചിന് ബാംഗ്ളൂരില്‍ നിന്ന് തിരിച്ച തേജസ് യുദ്ധവിമാനങ്ങള്‍ ജാംനഗര്‍, മസ്കത്ത് വഴിയാണ് സഖീര്‍ എയര്‍ബേസിലത്തെിയിരിക്കുന്നത്.
ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍െറ സാരംഗ് ടീമിന്‍െറ ധ്രുവ് ഹെലികോപ്റ്ററുകളുടെ അഭ്യാസ പ്രകടനങ്ങളും ഇത്തവണ എയര്‍ഷോയിൽ ഉണ്ടാകും. മാത്രമല്ല ഇന്ത്യന്‍ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ സ്റ്റാള്‍ ഇത്തവണയുമുണ്ടാകും. പുതുതായി വികസിപ്പിച്ചെടുത്ത സെന്‍സറുകളും വാര്‍ത്താവിനിയമ ഉപകരണങ്ങളുമായാണ് ഡി.ആര്‍.ഡി.ഒ സ്റ്റാളിലുള്ളത്. നാഗ് മിസൈല്‍, ആകാശ് മിസൈല്‍ എന്നിവയും പ്രദര്‍ശിപ്പിക്കും.ലോകത്തെ മികച്ച ഏറോബാറ്റിക് ടീമുകളായ റഷ്യന്‍ നൈറ്റ്സ്, സൗദി ഹോക്സ്, യു.എ.ഇ അല്‍ ഫുര്‍സാന്‍, ഇന്ത്യയുടെ സാരംഗ് ഹെലികോപ്റ്റര്‍ ടീം എന്നിവയും എയര്‍ഷോയില്‍ തിളങ്ങും.
ജനുവരി 21 മുതല്‍ 23 വരെയാണ് എയര്‍ഷോ. ബാറ്റല്‍കോയുടെ മുഴുവന്‍ ഒൗട്ട്ലറ്റുകളിലും ടിക്കറ്റുകള്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും സംഘാടകര്‍ അറിയിച്ചു. മുതിര്‍ന്നവര്‍ക്ക് 10 ദിനാറും 16 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് അഞ്ച് ദിനാറുമാണ് നിരക്ക്. ഗള്‍ഫ് എയര്‍, ബഹ്റൈന്‍ ഡ്യൂട്ടിഫ്രീ, ബാറ്റല്‍കോ എന്നിവയുടെ സഹകരണത്തോടെ ഫാന്‍ബറോ ഇന്‍റര്‍നാഷനല്‍, ടെലികോം-ഗതാഗത മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ ഫോഴ്സ് എന്നിവ സംയുക്തമായാണ് എയര്‍ഷോ സംഘടിപ്പിച്ചിരിക്കുന്നത്്.
എയര്‍ഷോ കാണാനത്തെുന്നവര്‍ക്കായി വലിയ ബലൂണുകള്‍ക്കുള്ളില്‍ നിന്ന് കളിക്കുന്ന ബബ്ള്‍ ബാഷ് ഫുട്ബാൾ ഒരുക്കിയിട്ടുണ്ട് എന്നതാണ് പുതുമ. സന്ദര്‍ശകര്‍ക്കായി മാജിക് ഷോയും സംഗീതപരിപാടികളുണ്ടാകും. വൈകിട്ട് നാലിനായിരിക്കും സംഗീത പരിപാടി. ബഹ്റൈന്‍ സംഗീത ബാന്‍ഡായ മജാസ്, അറബിക് ഹിപ്ഹോപ് ഗ്രൂപായ ദി മാസ്റ്ററോ, ഹാവനറോസ് ബാന്‍ഡ് എന്നിവ പരിപാടികള്‍ അവതരിപ്പിക്കും. ഗായകരായ ഹനാന്‍ റിദ, കുവൈത്തി ഹിപ്ഹോപ് താരം ഡാഫി, ബഹ്റൈനിലെ ഡി.ജെ ജാക്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. തെരുവ് മജീഷ്യന്മാരും പൊയ്ക്കാല്‍ നടത്തക്കാരും, റീട്ടെയില്‍ കിയോസ്കുകളും, ത്രിമാന ചിത്രകല നേരിട്ട് കാണാന്‍ അവസരവും ഉണ്ടായിരിക്കും.