രോഹിതിന്റെ മരണം: രാജ്യവ്യാപകമായി പ്രതിഷേധം


ഹൈദരാബാദ് സർവകലാശാലയിലെ അധിക്രതരുടെ ജാതീയമായ പീഡനങ്ങൾ കാരണം ജീവനൊടുക്കിയ ദളിത്‌ വിദ്യാർഥി നേതാവ് രോഹിത് വെമുലയ്ക്ക് ഐക്യദാർഡ്യവുമായി രാജ്യത്തെ കാമ്പസുകളും വിദ്യാർഥിസംഘടനകളും രംഗത്ത് . തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് മുന്നില് ‘കുറ്റവാളികളെ ശിക്ഷിക്കുക , രോഹിതിന്റേത് ഇൻസ്റ്റിറ്റ്യൂഷണൽ കൊലപാതകമാണ് ‘ എന്ന മുദ്രാവാക്യമുയർത്തി വിദ്യാർഥികൂട്ടായ്മകൾ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.ജവഹർ ലാൽ നെഹ്‌റു യൂനിവേയിസ്ടി കാമ്പസിൽ ദളിത്‌ ന്യൂനപക്ഷ സംഘടനകളും മറ്റു വിദ്യാർഥികളും ചേർന്ന് ഹൈദരാബാദ് സർവകലാശാല വി സി യുടെ കോലം കത്തിക്കുകയും പ്രതിഷേധ കൂട്ടായ്മ നടത്തുകയും ചെയ്തു. മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ ( ടിസ്സ്) തിങ്കളാഴ്ച മുഴുവൻ ക്ലാസ്സുകളും ബഹിഷ്കരിക്കാൻ വിദ്യാർഥികൾ ആഹ്വാനം ചെയ്തു. രാവിലെ 9 മണി മുതൽ ഡൈനിംഗ് ഹാളിനു മുന്നില് ഒത്തുകൂടി പ്രതിഷേധ പരിപാടികൾ നടത്താനാണ് വിദ്യാർത്ഥികളുടെ തീരുമാനം. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജിൽ രോഹിതിനു ഐക്യദാർഡ്യം പ്രഖ്യാപിച്ചു വിദ്യാർഥികൾ ക്ലാസ് ബഹിഷ്കരിക്കും. കോഴിക്കോട് ഫാറൂഖ് കോളേജിലും എസ് ഐ ഓ , എം എസ് എഫ് , എസ് എഫ് ഐ , കെ എസ് യു എന്നിവർ സംയുക്ത പടിപ്പുമുടക്കിനു ആഹ്വാനം ചെയ്തു. ഹൈദരാബാദ് ഇഫ്ലു കാമ്പസിലും പ്രതിഷേധം തുടരുകയാണ് .എറണാകുളം ഫോർട്ട്‌ കൊച്ചിയിൽ വൈകിട്ട് 5.30 ന് പ്രതിഷേധ പ്രകടനം നടക്കും . ബോട്ട് ജെട്ടിയിൽ നിന്നും ഹൈകോർട്ട് ജംക്ഷനിലേക്ക് നടക്കുന്ന പ്രകടനത്തിൽ പ്രമുഖ സാമൂഹ്യ പ്രവർത്തക മീന കന്ദസാമി പങ്കെടുക്കും. തിരുവനന്തപുരം ഗാന്ധി പ്രതിമക്കു മുന്നിലും കോഴിക്കോട് നഗരത്തിലും വൈകീട്ട് നാല് മണിക്ക് പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും.

രോഹിതിന്റെ മരണം അന്വേഷിക്കാൻ , ഹൈദരാബാദ് അധിക്രതരെ പൂർണമായും ഒഴിവാക്കികൊണ്ട് ഒരു സ്വതന്ത്ര ജുഡീഷ്യൽ കമ്മിറ്റി സ്ഥാപിക്കാൻ എസ് ഐ ഓ നാഷണൽ ജനറൽ സെക്രടറി അലിഫ് ശുക്കൂർ ആവശ്യപ്പെട്ടു. രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ എസ് എഫ് ഐ നാഷണൽ പ്രസിഡന്റ് വി ശിവദാസൻ ആഹ്വാനം ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed