ബഹറിന്‍റെ വളര്‍ച്ച പരമാവധി വര്‍ധിപ്പിക്കുന്നതിന് പരിശ്രമിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം


ബഹറിന്‍റെ വളര്‍ച്ച പരമാവധി വര്‍ധിപ്പിക്കുന്നതിന് പരിശ്രമിക്കാന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ ആഹ്വാനം. വാണിജ്യ, വ്യവസായ നടത്തിപ്പുകള്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നതിന് സര്‍ക്കാര്‍ സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യമേഖലയ്ക്കും ബിസ്നസ് വ്യക്തികള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുകയും ചെയ്യും. ബഹറിന്‍ ചേംമ്പര്‍ ഓഫ് കോമേഴ്സ് ആന‍്റ് ഇന്‌‍സ്ട്രിയുടെ ഡയറക്ടര്‍ബോര്‍ഡിന്‍റെ പ്രവര്‍ത്തനത്തെ അഭിനന്ദിക്കുകയും ചെയ്തു മന്ത്രി. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് മൂര്ത്തമായ രീതിയില്‍ ഇടപെടണമെന്നും ബിസിസിഐയോട് ആവശ്യപ്പെട്ടു. ബി ഇറ്റ് അല്‍ തിജാര്‍ ബിസ്നസുകള്‍ക്ക് മികച്ച് പ്ലാറ്റ്ഫോം ഒരുക്കുമെന്ന് കരുതുന്നുണ്ട് സര്‍ക്കാര്‍. ഗുദെയ്ബിയ പാലസില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായപ്രകടനംനടത്തിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed