കിംഗ് ഫഹദ് കോസ്‌വേയിൽ വാഹനാപകടം: ഒരാൾ മരിച്ചു


പ്രദീപ് പുറവങ്കര

മനാമ: കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പോവുകയായിരുന്ന രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം സംഭവിച്ചതായി ബഹ്റൈൻ ട്രാഫിക് മന്ത്രാലയം അധികൃതർ അറിയിച്ചു. അപകടത്തിൽ ഒരു വാഹനത്തിന് തീപിടിക്കുകയും അതിന്റെ ഡ്രൈവർ മരിക്കുകയും ചെയ്തു.സംഭവസ്ഥലത്ത് ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed