ഭീകരവിരുദ്ധനിയമം ഭേദഗതിക്കായി പാർലമെന്റിലേക്ക്

മനാമ: അറബ് ആന്റി ടെറർ കൺവെൻഷൻ വിഭാവനം ചെയ്ത ഭീകരവിരുദ്ധനയങ്ങളുടെ പശ്ചാത്തലത്തിൽ ആവശ്യമായ ഭേദഗതികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരടുനിയമം പാർലമെന്റിന്റെ പരിഗണനയ്ക്കായി മന്ത്രിസഭ സമർപ്പിച്ചു. മാറുന്ന സാഹചര്യത്തിൽ ഭീകരവാദത്തെ ശരിയായ വിധത്തിൽ നേരിടാൻ പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഭേദഗതി വിഭാവനം ചെയ്തിരിക്കുന്നത്.
പുതിയ നിയമപ്പ്രകാരം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുക, തീവ്രവാദ ആശയങ്ങളെ മഹത്വവൽക്കരിക്കുക, തീവ്രവാദം പ്രചരിപ്പിക്കാനായി ലഘുലേഖകൾ തുടങ്ങിയവ പ്രസിദ്ധീകരിക്കുക, വിതരണം ചെയ്യുക തുടങ്ങിയവയെല്ലാം ഇതോടെ ഭീകരവിരുദ്ധ നിയമത്തിന്റെ കീഴിൽ വരും. തീവ്രവാദപ്രവർത്തനങ്ങൾക്ക് ധനസഹായം ചെയ്യുന്നതും ഗുരുതരമായ കുറ്റമായി അറബ് ആന്റി ടെറർ കൺവെൻഷൻ വിഭാവനം ചെയ്യുന്നു. പാർലമെന്റ് പാസാക്കുന്നതോടെ നിയമം പ്രാബല്യത്തിൽ വരും.