അസഹിഷ്ണുതക്കെതിരെ സ്‌നേഹസമരം

കോഴിക്കോട്:സാംസ്‌കാരികം എടപ്പാള്‍ എന്ന കൂട്ടായ്മയാണ് അസഹിഷ്ണുതക്കെതിരെ സ്‌നേഹസമരം സംഘടിപ്പിച്ചത്.നിരവധി പേരാണ് സമരത്തില്‍ പങ്കെടുത്തത്.തങ്ങളുടെ ആദര്‍ശങ്ങള്‍ക്ക് ഭിന്നമായതിനെയെല്ലാം ആക്രമിക്കുന്ന കാലത്താണ് സ്‌നേഹസമരം സംഘടിപ്പിച്ചത്. ജാതിയുടെയും മതത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ അസഹിഷ്ണുത കാണിക്കുന്നവര്‍ക്കെതിരെ സ്‌നേഹം പങ്കുവെച്ചാണ് ഒരുകൂട്ടം ആളുകള്‍ ഒത്തുകൂടിയത്. രാവിലെ 10 മണിക്ക് തുടങ്ങിയ സമരം രാത്രി 10മണിക്കാണ് അവസാനിച്ചത്.പാട്ടും നൃത്തവും വരകളുമായി സ്‌നേഹസമരം അസഹിഷ്ണുതക്കെതിരെ പ്രതിഷേധം തീര്‍ത്തു. സാംസ്‌കാരിക കേരളം എന്ത് ചിന്തിക്കുന്നു എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. നവകേരളവും മാധ്യമങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, മീഡിയാവണ്‍ റിപ്പോ്ര്‍ട്ട്ര്‍ ശ്യാം കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സാഹിത്യ സാംസ്‌കാരിക കലാരംഗത്തെ നിരവധി പേരാണ് സ്‌നേഹ സമരത്തിനെത്തിയത്.