സെൻട്രൽ മാർക്കറ്റ് നവീകരിക്കാനുള്ള 200 മില്യൺ ദിനാർ പദ്ധതി നിർത്തിവച്ചു


പകരം നടപ്പിലാക്കുന്ന പദ്ധതിയിൽ ലുലുവിനും മറ്റ് ചില്ലറവ്യാപാര സ്ഥാപനങ്ങൾക്കും 1.2 മില്യൺ 
 
മനാമ: സെൻട്രൽ മാർക്കറ്റിന്റെ നവീകരണത്തിനായിവിഭാവനം ചെയ്ത ബൃഹത്ത്‌ പദ്ധതി ഗവണ്മെന്റ് മാറ്റിവച്ചു. 200 മില്യൺ ചെലവ് കണക്കാക്കിയ പദ്ധതിയാണ് സാങ്കേതിക കാരണങ്ങളാൽ നിർത്തിവയ്ക്കുന്നതായി സർക്കാർ പ്രഖ്യാപിച്ചത്. ഇതിനായി നിക്ഷേപകർ മുന്നോട്ട് വരാത്തതാണ് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  
 
2011ൽ നടന്ന വർണശബളമായ നടന്ന പരിപാടിയിലായിരുന്നു നവീകരണപ്രവർത്തനങ്ങളുടെ ഉദ്ഘാടനം. പദ്ധതിയുടെ ആശയം കാലഹരണപ്പെട്ടതാണെന്ന് പദ്ധതി നിർത്തിവയ്ക്കാനുള്ള കാരണങ്ങളിലേക്ക് വിരൽചൂണ്ടി ക്യാപ്പിറ്റൽ ട്രസ്റീസ് ബോർഡ് ചെയർമാൻ മുഹമ്മദ്‌ അൽ ഖോസായീ അഭിപ്രായപ്പെട്ടു.   
 
പകരം നടപ്പിലാക്കുന്ന പദ്ധതിയിൽ ഓൾഡ്‌ മാർക്കറ്റിൽ ലുലുവിലും, മറ്റ് ചില്ലറവ്യാപാര സ്ഥാപനങ്ങളിലും 1.2 മില്യൺ ചിലവിൽ ചെറിയ രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് പദ്ധതി. ക്യാപ്പിറ്റൽ ട്രസ്റീസ് ബോർഡാണ് പദ്ധതിക്ക് അനുമതി നൽകിയത്. ഇത് ഒരുവർഷത്തിലുള്ളിൽ നടപ്പിലാക്കണം.
 
പദ്ധതിപ്രകാരം ലുലു ഷോപ്പിംഗ്‌ സെന്ററിലും മറ്റ് ചില്ലറവ്യാപാരസ്ഥാപനങ്ങളിലും പുതിയ കേന്ദ്രീകൃത ശീതീകരണ സംവിധാനമേർപ്പെടുത്തും. മത്സ്യ-ഇറച്ചി മാർക്കറ്റുകൾ പുതുക്കും, ഒപ്പം ട്രക്കുകളുടെ പാർക്കിംഗ്, ലോഡിംഗ് ഏരിയ എന്നിവയും മാറ്റി സ്ഥാപിക്കുമെന്നും ക്യാപ്പിറ്റൽ ട്രസ്റീസ് ബോഡ് അറിയിച്ചു.
            

You might also like

  • Lulu Exchange
  • Straight Forward

Most Viewed