വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്നാരോപണം: നാലംഗ കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു


 

കൊച്ചി; വിമാനത്തിനുള്ളില്‍ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് നാലംഗ കുടുംബത്തെ വിമാനത്തില്‍ നിന്നും ഇറക്കി വിട്ടു. നെടുമ്പാശ്ശേരിയില്‍ നിന്നും മുംബൈ വഴി അഹമ്മദാബാദിലേക്ക് പോകുന്ന ഇന്‍ഡിഗോ ഫ്‌ലൈറ്റിലാണ് സംഭവം. ടീന, സണ്ണി, ജോണ്‍, നീതു എന്നിവരുള്‍പ്പെടെ ഏതാനും മാസങ്ങള്‍ പ്രായമുള്ള ടീനയുടെ മകള്‍ ജോഹാന എന്നിവരെയാണ് ഇറക്കി വിട്ടത്. ഡയബറ്റിസ് രോഗിയായ സണ്ണിക്ക് ടോയിലറ്റ് ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ക്ലീനിംഗ് ജോലി നടക്കുന്നതിനാല്‍ സാധ്യമല്ലെന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു. ഇതേ സമയം പൈലറ്റുമാരില്‍ ഒരാള്‍ ടോയ്‌ലറ്റ് ഉപയോഗിച്ചത് കണ്ടപ്പോള്‍ ഇതിനെ ഇവര്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.ഇതേതുടര്‍ന്ന് ഇവരെ വിമാനത്തില്‍ നിന്നും മുംബൈയില്‍ ഇറക്കി വിടാന്‍ ജീവനക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഇറക്കി വിട്ടതിന് ശേഷം അടുത്ത വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സംവിധാനവും ജീവനക്കാര്‍ ഒരുക്കിയിരുന്നു. എന്നാല്‍ ഇത് സ്വീകരിക്കാന്‍ ദമ്പതികള്‍ തയാറായിരുന്നില്ല. ഇതേ സമയം വിമാനത്തിലെ ജീവനക്കാര്‍ക്കെതിരെ സണ്ണി മുംബൈ വിമാനത്താവള ടെര്‍മിനലില്‍ പരാതി നല്‍കി. പോലീസ് ഇവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ തങ്ങളുടെ ഭാഗത്ത് തെറ്റില്ലെന്നും യാത്രാ നിര്‍ദേശങ്ങള്‍ ലംഘിക്കാതിരിക്കാനാണ് ഇത്തരത്തില്‍ പ്രതികരിച്ചതെന്നും ഇന്‍ഡിഗോ ജീവനക്കാര്‍ വ്യക്തമാക്കി.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed