ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയിൽ പ്രവേശനോത്സവം നാളെ


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജം മലയാളം മിഷൻ പാഠശാലയുടെ പുതിയ അധ്യയനവർഷത്തെ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള പ്രവേശനോത്സവം നാളെ നടക്കും. വൈകുന്നേരം 7.30 മുതൽ 09 മണി വരെ സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് പ്രവേശനോത്സവ ചടങ്ങ് ചെണ്ടമേളം, സംഘഗാനം, സംഘനൃത്തം ,മലയാളത്തിലെ ശ്രദ്ധേയ മെലഡികൾ കോർത്തിണക്കിയ ഗാനാമൃതം തുടങ്ങി കുട്ടികളും അധ്യാപകരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി നടക്കുമെന്ന് പ്രസിഡൻൻ്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും അറിയിച്ചു. മലയാളം മിഷൻ്റെ ഇന്ത്യയ്ക്ക് പുറത്തെ ആദ്യത്തേതും ഒരേ സമയം എറ്റവുമധികം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നതുമായ സമാജം മലയാളം പാഠശാലയിൽ ആയിരത്തിലധികം കുട്ടികളാണ് തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി ഭാഷാ പഠനം നടത്തുന്നത്.

article-image

dfsfdss

You might also like

Most Viewed