അൽ മന്നാഇ ഈദ് ഗാഹുകൾ – സ്വാഗത സംഘം രൂപീകരിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സുന്നി ഔഖാഫിന്റെ കീഴിൽ അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റര് മലയാള വിഭാഗം ബഹ്‌റൈനിലെ വിവിധ ഭാഗങ്ങളിലായി സംഘടിപ്പിക്കുന്ന ഈദ് ഗാഹുകളുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു. സെന്റർ പ്രസിഡണ്ട് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ എന്നിവർ രക്ഷാധികാരികളായ സ്വാഗത സംഘത്തിന് വി.പി. അബ്ദു റസാഖ് (ചെയർമാൻ), അബ്ദുൽ ലത്തീഫ് സി.എം. (ജനറൽ കൺവീനർ) എന്നിവരടങ്ങിയ കമ്മിറ്റി നേതൃത്വം നൽകും. ഹൂറ, ഉമ്മുൽ ഹസ്സം, ഹിദ്ദ് എന്നീ ഭാഗങ്ങളിൽ ഈദ് ഗാഹുകൾ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

efdfdesdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed