പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ ഹൃദയാരോഗ്യം സംബന്ധിച്ച വെബിനാർ സംഘടിപ്പിക്കുന്നു

പ്രദീപ് പുറവങ്കര
മനാമ: പ്രോഗ്രസിവ് പ്രഫഷനൽ ഫോറം ബഹ്‌റൈൻ ചാപ്റ്റർ കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫിനെ പങ്കെടുപ്പിച്ചുകൊണ്ട് വെബിനാർ സംഘടിപ്പിക്കുന്നു.
മേയ് 24ന് വൈകീട്ട് 6.30ന് നടക്കുന്ന വെബിനാറിൽ ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടത് എങ്ങനെ, ഹൃദയരോഗങ്ങളുടെ ലക്ഷണങ്ങൾ, ചികിത്സ മാർഗങ്ങൾ, ജീവിതശൈലി മാറ്റങ്ങൾ എന്നിവയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം ഉൾപ്പെടുമെന്നും പരിപാടിയിലേക്ക് എല്ലാവരെയും ഹൃദ്യമായി സ്വാഗതം ചെയ്യുന്നതായും പി.പി.എഫ് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് 3886 0719 അല്ലെങ്കിൽ 3221 8850 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
dsfgdfg