വോയ്‌സ് ഓഫ് ട്രിവാൻഡ്രം - ബിഡികെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ്


 പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ വോയ്‌സ് ഓഫ് ട്രിവാൻഡ്രം ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററിന്റെ സഹകരണത്തോടെ സൽമാനിയ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് ക്യാമ്പിൽ രക്തം ദാനം ചെയ്തു. കെ.സി.എ പ്രസിഡണ്ട് ജെയിംസ് ജോൺ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.

article-image

വി.ഒ.ടി പ്രസിഡണ്ട് സിബി കുര്യൻ അധ്യക്ഷത വഹിച്ചു. ബിഡികെ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് റോജി ജോൺ, വി.ഒ.ടി. ജനറൽ സെക്രട്ടറി അരവിന്ദ് പി.ജി, ലേഡീസ് വിങ്ങ് പ്രസിഡണ്ട് ശിൽപ, സെക്രട്ടറി ആയിഷ സിനോജ് എന്നിവർ സംസാരിച്ചു.

വി.ഒ.ടി വൈസ് പ്രസിഡന്റ് മനോജ് വർക്കല ജോയിന് സെക്രട്ടറി സെൻ ചന്ദ്ര ബാബു വോളണ്ടർ സെക്രട്ടറി നിബിൻ ഫിനാൻസ് സെക്രട്ടറി മണിലാൽ, മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ജോയിന്റ് സെക്രട്ടറി സിജോ ജോസ്, അസിസ്റ്റന്റ് ട്രെഷർ രേഷ്മ ഗിരീഷ്, ക്യാമ്പ് കോഓർഡിനേറ്റർ സുനിൽ മനവളപ്പിൽ, സലീന റാഫി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശ്രീജ ശ്രീധരൻ, ഫാത്തിമ സഹല, അബ്ദുൽ നഫീഹ്, അസീസ് പള്ളം, എന്നിവർ ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

article-image

dfgd

You might also like

Most Viewed