കെ.പി.എ സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു

കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ കലാസാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ മലയാള പ്രസംഗപരിശീലനത്തിനായി കെ.പി.എ സ്‌പീക്കേഴ്സ് ഫോറത്തിനു തുടക്കം കുറിച്ചു.
കെ.പി.എ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉത്‌ഘാടനം ചെയ്ത ചടങ്ങ് സൃഷ്ടി ജനറൽ കൺവീനർ ജഗത് കൃഷ്ണകുമാർ നിയന്ത്രിച്ചു. ഇ.എ സലിം, നിസാർ കൊല്ലം എന്നിവരാണ് മുഖ്യ പരിശീലകർ.
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, സെക്രട്ടറിമാരായ രജീഷ് പട്ടാഴി, അനിൽകുമാർ എന്നിവർ ചടങ്ങിൽ ആശംസകളും, ട്രഷറർ മനോജ് ജമാൽ നന്ദിയും രേഖപ്പെടുത്തി.
sfds