കെ.എസ്.സി.എ. മലയാളം പാഠശാലയുടെ പ്രവേശനോത്സവം നടന്നു

പ്രദീപ് പുറവങ്കര
മനാമ : 2025–26 വർഷത്തേക്കുള്ള കെ.എസ്.സി.എ. മലയാളം പാഠശാലയുടെ പ്രവേശനോത്സവം നടന്നു. കെ.എസ്.സി.എ. പ്രസിഡന്റ്, രാജേഷ് നമ്പ്യാർ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി അനിൽ പിള്ള സ്വാഗതം പറഞ്ഞു. മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ സെക്രട്ടറിയും, കേരള സമാജം പാഠശാല പ്രിൻസിപ്പാളുമായ ബിജു എം. സതീഷ് ചടങ്ങിൽ മുഖ്യാതിഥിയായി.
sdsg
sts
വിചാർഭാരതി ബഹ്‌റൈൻ ചാപ്റ്റർ സംയോജക് പ്രശാന്ത് കുമാർ പാഠശാലയുടെ കാലിക പ്രസക്തിയെ കുറിച്ച് വിശദീകരിച്ചു. മലയാളം മിഷൻ ബഹ്‌റൈൻ ചാപ്റ്റർ ജോയിന്റ് സെക്രട്ടറിയും, കേരള സമാജം പാഠശാല വൈസ് പ്രിൻസിപ്പാളുമായ രജിത അനി, കെ. എസ്.സി. എ. വനിതാവിഭാഗം പ്രസിഡന്റ് രമ സന്തോഷ്, പാഠശാല കൺവീനർ, രെഞ്ചു നായർ, പ്രിൻസിപ്പാൾ, സതീഷ് നാരായണൻ, സുനിതി ദേവി എന്നിവർ ആശംസകൾ നേർന്നു.
കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലി കവിത, കഥകൾ എന്നിവ അവതരിപ്പിച്ചു. സാഹിത്യവിഭാഗം സെക്രട്ടറി, മനോജ് നമ്പ്യാർ നന്ദി രേഖപ്പെടുത്തി.
zfdsf