കണ്ണൂർ ലേഡീസ് ഫോറം ശില്പശാലയും, ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ : ബഹ്റൈനിലെ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ ലേഡീസ് വിങ്ങായ കണ്ണൂർ ലേഡീസ് ഫോറം വനിതാ ക്ഷേമ പ്രവർത്തന ശില്പശാലയും, ആരോഗ്യ പരിശോധനയും സംഘടിപ്പിച്ചു. അദിലിയ ഔറ ആർട്‌സ് ഹാളിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ദീപ്തി ഗോപിനാഥ് പ്രസാദ് നിർവഹിച്ചു.
ജീവിതത്തിൽ സന്തോഷം കണ്ടെത്താനുള്ള മാർഗങ്ങൾ, മാനസികാരോഗ്യ പരിപാലനത്തിൻറെ ആവശ്യകത, നല്ല മാതാപിതാക്കളാകാൻ പിന്തുണയായുള്ള ഉപദേശങ്ങൾ തുടങ്ങിയ വിഷയങ്ങൾ പങ്കുവെച്ചുള്ള സെഷന് കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ വൈസ് പ്രസിഡണ്ട് ഹർഷ ശ്രീഹരിയും, ജോയിന്റ് സെക്രട്ടറി സിന്ധു രജനീഷും ചേർന്ന് നേതൃത്വം നൽകി.
കെഡിപിഎ പ്രസിഡന്റ് എം.ടി വിനോദ് കുമാർ ആശംസ നേർന്നു. എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ നിജിൽ രമേഷ്, രക്ഷാധികാരി സത്യശീലൻ, പി.പി വിനോദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു. പങ്കെടുത്ത സ്ത്രീകളുടെ രക്തപരിശോധനയും, ഡോക്ടർ കൺസൽട്ടേഷനും അൽ ഹിലാൽ ആശുപത്രി സ്വജന്യമായി നൽകി.
sdfs