വിമാനത്താവളത്തിൽ 281 ഗ്രാം കഞ്ചാവ് പിടികൂടി

മനാമ: വിദേശത്ത് നിന്ന് ബഹ്‌റൈൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ ഒരു വിദേശിയിൽ നിന്ന് 281 ഗ്രാം കഞ്ചാവ് പിടികൂടി. വിമാനമിറങ്ങിയ യാത്രക്കാരനിൽ സംശയം തോന്നിയ കസ്റ്റംസ് അധികൃതർ ഇയാളോട് റെഡ് ലൈനിലൂടെ പ്രവേശിപ്പിക്കുകയായിരുന്നു. വിശദമായി പരിശോധിച്ചപ്പോഴാണ് ഷൂവിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. യാത്രക്കാരനേയും പിടിച്ചെടുത്ത വസ്തുവും കൂടുതൽ പരിശോധനയ്ക്കും നിയമനടപടികൾക്കുമായി ജനറൽ ഡയരക്ടരെറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പിന്റെ ആന്റി നാർക്കോട്ടിക്സ് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.