ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച മാറ്റിവെയ്ക്കുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച മാറ്റിവെയ്ക്കുമെന്ന് പാകിസ്ഥാന്‍. നാളെയാണ് ഇന്ത്യ-പാക് ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരുന്നത്. ചര്‍ച്ചയ്ക്കുള്ള പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നും പാകിസ്ഥാന്‍ അറിയിച്ചു.
അതേ സമയം പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ജെയ്ഷ ഇ മുഹമ്മദ് തലവന്‍ മൗലാനാ മസൂദ് അസ്ഹറിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിക്കാനാവില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പാക് മാധ്യമങ്ങളാണ് അസ്ഹറിനെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകള്‍ പുറത്ത് വിട്ടത്.