ബഹ്റൈൻ പ്രവാസിയായ യുവാവ് നാട്ടിൽ മരണപ്പെട്ടു


മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ പ്രവർത്തകനും, കാസറഗോഡ് ചുള്ളി ചർച്ചിനടുത്ത് താമസിക്കുന്ന മൂന്ന് പീടികയിൽ ജോമിയുടെ മകനുമായ ജെസ്റ്റിൻ ( 26 ) നാട്ടിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു. മാലോം കാര്യോട്ട് ചാലിൽ വ്യാഴാഴ്ച രാത്രിയിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് മരണം സംഭവിച്ചത്.

ജസ്റ്റിൻ ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജെസ്റ്റിനെ നാട്ടുകാർ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരണം സംഭവിച്ചത്. ജസ്റ്റിന്റെ മരണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി അനുശോചിച്ചു.

article-image

jhgjhgjh

You might also like

  • Straight Forward

Most Viewed