സിറോ മലബാർ സൊസൈറ്റി ഓണം മഹാസദ്യ സംഘടിപ്പിച്ചു

തിരുവോണ നാളിൽ സിറോ മലബാർ സൊസൈറ്റി അധാരി പാർക്ക് ന്യൂ സീസൺ ഹാളിൽ ഓണം മഹാസദ്യ സംഘടിപ്പിച്ചു. 1500 ഓളം അതിഥികൾ പങ്കെടുത്ത പരിപാടിയിൽ ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ഇജാസ് അസ്‌ലം മുഖ്യാതിഥിയായിരുന്നു. ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണ പിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഫാ.സജി തോമസ്, ഫാ.ലിജോ, ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, വർഗീസ് കാരക്കൽ എന്നിവർക്കൊപ്പം ബഹ്‌റൈനിലെ വിവിധ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു.
25ൽപരം വിഭവങ്ങൾ അടങ്ങിയ വിഭവ സമൃദ്ധമായ സദ്യയാണ് ഈ വർഷം അണിയിച്ചൊരുക്കിയത്. സിംസ് മ്യൂസിക് ക്ലബ് അണിയിച്ചൊരുക്കിയ ഗാനമേളയും മാവേലിയും, ഓണം ഫോട്ടോ കോർണറും നടന്നു.
േ്ിേി