ഇന്ത്യൻ സ്വാതന്ത്ര്യ ദിനം രക്തദാനത്തിലൂടെ ആഘോഷിച്ച് കെ.പി.എഫ്

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ) എഴുപത്തി എട്ടാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൻ്റെ ഭാഗമായി രക്തദാന ക്യാമ്പ് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മുഹറഖിൽ സംഘടിപ്പിച്ചു. രക്തം നല്കൂ ജീവൻ നല്കൂ എന്ന സന്ദേശവുമായി കെ.പി.എഫ് ചാരിറ്റി വിംഗിൻ്റെ നേതൃത്വത്തിൽ നടത്തിയ പ്രസ്തുത ക്യാമ്പ് കേരള കത്തോലിക്ക് അസോസിയേഷൻ (കെ.സി. എ ) പ്രസിഡണ്ട് ജെയിംസ് ജോൺ ഉദ്ഘാടനം ചെയ്തു. കെ.പി.എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിലിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ഹരീഷ് പി.കെ സ്വാഗതവും കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻ ചാർജ്ജ് മറിയം സാലീ സ് ആശംസയും അറിയിച്ചു. ഇന്ത്യയും ബഹ്റൈനും നിലനിർത്തിവരുന്ന നല്ല ബന്ധത്തെക്കുറിച്ചും ഇന്ത്യൻ കമ്യൂണിറ്റി രക്ത ദാനത്തിന് നല്കി വരുന്ന സംഭാവനകൾ മഹത്തരമാണെന്നും ആശംസാ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
കെ.പി.എഫ് ട്രഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ കെ.ടി സലീം, സുധീർ തിരുന്നിലത്ത് ,യു.കെ ബാലൻ, ലേഡീസ് വിംഗ് കൺവീനർ രമസന്തോഷ് എന്നിവരും ആശംസകളർപ്പിച്ച് സംസാരിച്ച യോഗത്തിന് ചാരിറ്റി കൺവീനർ സവിനേഷ് നന്ദിയും പറഞ്ഞു. കെ.പി.എഫ് എക്സിക്യുട്ടീവ് മെമ്പേഴ്സ്, ലേഡീസ് വിംഗ് പ്രതിനിധികൾ ചേർന്ന് ക്യാമ്പ് നിയന്ത്രിച്ചു. പ്രസ്തുത ക്യാമ്പിൽ നൂറിനടുത്ത് ആളുകൾ രക്തം കൊടുത്തതായും എല്ലാ മൂന്ന് മാസം കൂടുമ്പോഴും കെ.പി. എഫ് രക്ത ദാനം സംഘടിപ്പിക്കുമെന്നും അതിനിടയിൽ വരുന്ന അടിയന്തര രക്ത ആവശ്യങ്ങൾക്ക് 35059926 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും ഭാരവാഹികൾ അറിയിച്ചു.
adesfdescadfsas
dxzdszadsdsa
dxffgddfdf
cvvgcvc
dsfdsds